Site icon Malayalam News Live

കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു; ഗുരുതര പരിക്കേറ്റ ഭര്‍ത്താവ് ആശുപത്രിയില്‍

പാലക്കാട്: കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു.

ഉപ്പുംപാടം സ്വദേശി ചന്ദ്രികയെ (53) ആണ് ഭര്‍ത്താവ് രാജന്‍ കുത്തിക്കൊലപ്പെടുത്തിയത്.

പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം. വീട്ടിനകത്ത് വച്ച്‌ പരസ്പരം വഴക്കിട്ടതിന് പിന്നാലെയാണ് രാജന്‍ ഭാര്യയെ കുത്തിയത്. ശേഷം രാജന്‍ സ്വയം കുത്തുകയും ചെയ്തു.

രാജനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകള്‍ ശബ്ദം കേട്ട് എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്ന അമ്മയേയും അച്ഛനേയും കണ്ടത്.

കുടുംബ വഴക്കിനെ തുടര്‍ന്ന് രാജന്‍ പലപ്പോഴായി ഭാര്യയെ പരിക്കേല്‍പ്പിച്ചിരുന്നു. താഴത്തെ നിലയിലാണ് ഇവര്‍ പരസ്പരം വഴക്കിട്ടത്. ശബ്ദം കേട്ട് മുകളിലത്തെ നിലയില്‍ നിന്ന് താഴേ എത്തിയ മകളാണ് അമ്മയും അച്ഛനും ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്.

ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചന്ദ്രികയെ രക്ഷിക്കാനായില്ല. ചന്ദ്രികയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേ മോര്‍ച്ചറിയിലേക്ക് മാറ്റി. രാജന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Exit mobile version