Site icon Malayalam News Live

ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍; നാട്ടുകാരുടെ രോഷത്തിനിടെ എത്തിച്ചത് ഹെല്‍മറ്റ് വെച്ച്‌

ചേർത്തല: ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയായ രാജേഷിനെ ചേർത്തല പൊലീസ് പിടികൂടി.

പള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡില്‍ കോനാട്ട് രാജേഷിനെയാണ് കഞ്ഞിക്കുഴിയിലെ സ്വകാര്യ ബാറിന്റെ മുന്നില്‍ നിന്നും പിടികൂടിയത്. തിരുനല്ലൂർ സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്ന സിപി ബാബു-അമ്മിണി ദമ്ബതികളുടെ മകളായ അമ്പിളി (42) യെയാണ് ശനിയാഴ്ച വൈകിട്ടോടെ രാജേഷ് നടുറോഡില്‍ കൊലപ്പെടുത്തിയത്.

സംഭവത്തിന് ശേഷം പണമടങ്ങിയ ബാഗും കൈക്കലാക്കിയാണ് രാജേഷ് കടന്നുകളഞ്ഞത്.
പള്ളിച്ചന്തയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ബാങ്കിലേയ്ക്കുള്ള പൈസ വാങ്ങി വാഹനത്തില്‍ കയറുന്നതിനിടെ ബൈക്കിലെത്തിയ രാജേഷ് കൈയ്യില്‍ കരുതിയ കത്തികൊണ്ട് അമ്പിളിയെ കുത്തി വീഴ്ത്തുകയായിരുന്നു.
സംഭവസ്ഥലത്ത് തന്നെ അമ്പിളി മരിച്ചു.

Exit mobile version