Site icon Malayalam News Live

അവയവക്കച്ചവടത്തിനു വേണ്ടി മനുഷ്യക്കടത്ത് നടത്തിയ പ്രതികൾ രാജ്യാന്തര കുറ്റവാളികൾ, മനുഷ്യക്കടത്ത് റാക്കറ്റായി പ്രവർത്തിച്ചത് പ്രതികൾ തുടങ്ങിയ ‘സ്‌റ്റെമ്മ ക്ലബ്’ മെഡിക്കൽ ടൂറിസം ഏജൻസി, ടൂറിസം മാപ്പിൽ കേരളത്തിലെ ചില ആശുപത്രികളും; ഞെട്ടിക്കുന്ന കണ്ടെത്തലുമായി എൻഐഎ

കൊച്ചി: അവയവക്കച്ചവടത്തിനു വേണ്ടി മനുഷ്യക്കടത്ത് നടത്തിയ പ്രതികൾ രാജ്യാന്തര സംഘടിത കുറ്റവാളി സംഘത്തിലെ അംഗങ്ങളെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വിചാരണക്കോടതിയെ അറിയിച്ചു.

പ്രതികൾ തുടങ്ങിയ ‘സ്‌റ്റെമ്മ ക്ലബ്’ എന്ന മെഡിക്കൽ ടൂറിസം ഏജൻസി പ്രവർത്തിച്ചതു മനുഷ്യക്കടത്ത് റാക്കറ്റിന്റെ സ്വഭാവത്തിലാണെന്നും എൻഐഎ ചൂണ്ടിക്കാട്ടി. സ്റ്റെമ്മ ക്ലബിന്റെ പേരിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ട്.

സ്റ്റെമ്മ ക്ലബിന്റെ മെഡിക്കൽ ടൂറിസം മാപ്പിൽ കേരളത്തിലെ ചില ആശുപത്രികളെ ഉൾപ്പെടുത്തി ഇറാനിൽ പരസ്യം നൽകിയിരുന്ന വിവരം എൻഐഎ സ്‌ഥിരീകരിച്ചിട്ടുണ്ട്.

Exit mobile version