Site icon Malayalam News Live

ആളില്ലാത്ത വീട്ടില്‍ കവര്‍ച്ച; 10 പവൻ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി; അന്വേഷണം ആരംഭിച്ച്‌ പോലീസ്

കോഴിക്കോട്: താമരശ്ശേരിയില്‍ ആളില്ലാത്ത വീട്ടില്‍ നിന്നും ആഭരണം മോഷണം പോയ കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കോരങ്ങാട് മാട്ടുമ്മല്‍ ഷാഫിയുടെ വീട്ടിലാണ് മോഷണം നടന്നത്. 10 പവൻ സ്വർണാഭരണങ്ങളാണ് കവർച്ച ചെയ്തത്.

ഷാഫി ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. ഭാര്യ സാഹിതയും മക്കളും രണ്ട് ദിവസമായി അവരുടെ വീട്ടില്‍ പോയതാണ്. തുടർന്ന് വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഈ തക്കം നോക്കിയാണ് കവർച്ച നടത്തിയത്.

അലമാരയില്‍ സൂക്ഷിച്ചിരുന്ന 10 പവനോളം സ്വർണമാണ് മോഷ്ടിച്ചത്.
മുൻവശത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. ഷാഫിയുടെ കുടുംബം ഇന്നലെ രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ആഭരണങ്ങള്‍ മോഷണ പോയ സംഭവം മനസ്സിലാകുന്നത്.

തുടർന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.ശേഷം താമരശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Exit mobile version