Site icon Malayalam News Live

എം എം മണിയുടെ ഗണ്‍മാന്റെ വീട്ടിലെ സ്റ്റോറൂമിന് തീപിടിച്ചു; വൻ നാശനഷ്ടം; റബ്ബർ ഷീറ്റ് ഉണങ്ങുന്നതിനിടെ പുകപ്പുരയില്‍ നിന്ന് തീപടർന്നതാകാമെന്ന് നിഗമനം

ഇടുക്കി: മുൻ മന്ത്രിയും ഉടുമ്പൻചോല എം എല്‍ എയുമായ എം എം മണിയുടെ ഗണ്‍മാന്റെ വീടിന്റെ സ്‌റ്റോർ റൂമിന് തീപിടിച്ചു.

നാലുമുക്ക് ചക്കാലയ്ക്കല്‍ അല്‍ഫോണ്‍സിന്റെ വീടിനോട് ചേർന്നുള്ള സ്‌റ്റോർ റൂമിനാണ് തീപിടിച്ചത്.
ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.

കാപ്പി, കുരുമുളക്, എലം അടക്കമുള്ളവ ഇവിടെയാണ് സൂക്ഷിക്കുന്നത്. റബ്ബർ ഷീറ്റ് ഉണങ്ങുന്നതിനിടെ പുകപ്പുരയില്‍ നിന്ന് തീപടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.

തീപടർന്നയുടൻ തന്നെ കുറച്ചുസാധനങ്ങള്‍ മാറ്റാൻ സാധിച്ചതിനാല്‍ വലിയ നഷ്ടം ഒഴിവാക്കാൻ സാധിച്ചു. നാട്ടുകാരും അഗ്നിശമന സേനയും ചേർന്നാണ് തീയണച്ചത്. ആളപായമില്ല. സംഭവ സമയത്ത് അല്‍ഫോണ്‍സ് തിരുവനന്തപുരത്തായിരുന്നു.

Exit mobile version