Site icon Malayalam News Live

പുതിയ വീട് വച്ചതിനുശേഷം പഴയ വീട് പൊളിക്കുന്നതിനിടെ അപകടം; ഗൃഹനാഥന് ദാരുണാന്ത്യം

ആലപ്പുഴ: വീട് പൊളിക്കുന്നതിനിടെ ഗൃഹനാഥൻ ഭിത്തിക്കടിയില്‍പ്പെട്ട് മരിച്ചു.

ആലപ്പുഴ തുറവൂരിലാണ് സംഭവം. തുറവൂർ വളമംഗലം വടക്ക് മുണ്ടുപറമ്പില്‍ പ്രദീപ് (56) ആണ് മരിച്ചത്.

പുതിയ വീട് വച്ചതിനുശേഷം പഴയ വീട് പൊളിക്കുന്നതിനിടെയായിരുന്നു അപകടം.

മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Exit mobile version