Site icon Malayalam News Live

പന്തളത്ത് വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് 51 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസ്; തമിഴ്‌നാട് സ്വദേശികളായ രണ്ട് പേര്‍ പിടിയില്‍

പന്തളം: വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ തമിഴ്‌നാട് സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍.

പന്തളം കൈപ്പുഴ ഭാഗത്തുള്ള വീട്ടിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്ന 51.5 പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. കേസില്‍ തമിഴ്‌നാട് സ്വദേശികളായ രണ്ടു പേരാണ് പന്തളം പോലീസിന്റെ പിടിയിലായത്.

തമിഴ്‌നാട് തിരുനെല്‍വേലി തിരുക്കുറുകുടി സ്വദേശി ഇസക്കി രമേശ് (32), നല്ലന്‍കുളം വള്ളിയൂര്‍ സമാധാനപുരം സ്വദേശി ഗണേഷ് (23) എന്നിവരാണ് അറസ്റ്റിലായത്.

ജനുവരി 29ന് പുലര്‍ച്ച 3.30ഓടെ തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന റോഡിനോട് ചേര്‍ന്നുള്ള പന്തളം കൈപ്പുഴ ഭാഗത്തുള്ള വീട്ടില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തത്. പ്രതികള്‍ കര്‍ണാടകയിലും സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളതായാണ് വിവരം. ഇവര്‍ക്ക് അന്തര്‍ സംസ്ഥാന കവര്‍ച്ച സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.

Exit mobile version