Site icon Malayalam News Live

സുരക്ഷയ്ക്കായി റോട്ട്‌വീലര്‍ മുതല്‍ ജര്‍മൻ ഷെപേര്‍ഡ് വരെ; നായയെ കെട്ടിയിരുന്ന ഷീറ്റിന്റെ അടിയില്‍ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ്; കൊല്ലത്ത് വാടക വീട്ടില്‍ നിന്ന് 1.5 കിലോ കഞ്ചാവും ആയുധങ്ങളും പിടികൂടി; പ്രതിക്കായി അന്വേഷണം

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി മെഴുവേലിയില്‍ നിന്ന് 15 ഗ്രാം എംഡിഎംഎയും 1.5 കിലോ കഞ്ചാവും പിടികൂടി.

കൊല്ലം എക്സ്സൈസ് ആന്റി നർകോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് ആണ് പരിശോധനയിലാണ് നടപടി.

കുലശേഖരപുരം സ്വദേശി അനസിന്റെ വാടക വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. പിസ്റ്റള്‍, വടിവാളുകള്‍, മഴു എന്നിവയും കണ്ടെടുത്തു.

വീടിന് സുരക്ഷ ഒരുക്കാൻ ജർമൻ ഷെപേർഡ്, ലാബ്, റോട്ട്വീലർ നായകളെ ചുറ്റും കെട്ടിയിരുന്നു. നായയെ കെട്ടിയിരുന്ന ഷീറ്റിന്റെ അടിയില്‍ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു കഞ്ചാവ്. പ്രതി അനസിനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.

Exit mobile version