Site icon Malayalam News Live

മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് വീടിന് തീയിട്ടു; അര്‍ദ്ധരാത്രി അമ്മ പെരുവഴിയില്‍; വീട് പൂർണമായും കത്തി നശിച്ച നിലയിൽ

തിരുവനന്തപുരം : ചെമ്പഴന്തിയില്‍ മാനസികവെല്ലുവിളി നേരിടുന്ന യുവാവ് വീടിന് തീയിട്ടു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. ചെമ്പഴന്തി കിഴക്കേവിള വീട്ടില്‍ അംബികയുടെ വീടാണ് മകൻ രാജേഷ് (45) തീയിട്ടത്.

ഓടിട്ട വീട് പൂർണമായി കത്തി നശിച്ചു. വീടിന് തീയിട്ട ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. ടെക്നോപാർക്ക് ഫയർഫോഴ്സ് യൂണിറ്റെത്തിയാണ് തീ കെടുത്തിയത്.

വീട് പൂർണമായി കത്തിനശിച്ചതോടെ ആരും സഹായത്തിനില്ലാതെ അമ്മ അംബിക പെരുവഴിയിലായി. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി.

മകൻ വീടിന് തീകൊളുത്തുമ്പോള്‍ ഇരുവരും വീടനകത്തായിരുന്നു ഉണ്ടായിരുന്നത്. തീ ആളിപ്പടർന്നതോടെ മകനുമായി അംബിക വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു, തീ അണച്ചുവെങ്കിലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

Exit mobile version