Site icon Malayalam News Live

ചൂട് കൊണ്ട് നട്ടംതിരിഞ്ഞോ..! പിന്നെ എന്തിന് ഫാനും എസിയും; മുറികള്‍ തണുപ്പിക്കാൻ പണച്ചെലവ് ഒട്ടുമില്ലാത്ത ഒരു മാര്‍ഗം ഇതാ

കോട്ടയം: ഇത്തവണ പതിവിലും കൂടുതലായിരിക്കും ചൂടെന്ന് ഇപ്പോള്‍ തന്നെ കാലാവസ്ഥാ വിദഗ്ദ്ധർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതിന്റെ ലക്ഷണങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞവർഷത്തെ കൊടും ചൂട് മലയാളി അത്ര പെട്ടെന്നൊന്നും മറന്നുപോകില്ല. അന്ന് മാർച്ച്‌ , ഏപ്രില്‍ മാസങ്ങളില്‍ അനുഭവപ്പെട്ട ചൂട് ഇപ്പോള്‍ തന്നെ അനുഭവപ്പെടുന്നുണ്ട്. ഫാനിട്ടാല്‍പ്പോലും വീട്ടിനുള്ളില്‍ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥ.

കറണ്ട് ചാർജ് അടിക്കടി കൂട്ടുന്നതിനാല്‍ എസി ഉണ്ടെങ്കിലും ഓണാക്കാൻ വയ്യാത്ത അവസ്ഥ.
കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ പൈസ ചെലവില്ലാതെ വീട് തണുപ്പിക്കാൻ ഒരു മാർഗം കിട്ടിയാലോ? സംഗതി ഒത്തിരി പഴയതാണെങ്കിലും നിരവധിപേർ പരീക്ഷിച്ച്‌ വിജയിച്ചതാണ്.

കുറച്ച്‌ ഓലയും ചണം ചാക്കുകളും ആവശ്യത്തിന് വെള്ളവുമാണ് ഇതിന് ആകെ വേണ്ടത്. വീട് മൊത്തവും തണുപ്പിക്കാണെങ്കില്‍ ഇവ കൂടുതല്‍ വേണ്ടിവരും.

തണുപ്പിക്കാൻ ഉദ്ദേശിക്കുന്ന ഭാഗത്ത് ടെറസില്‍ ചാക്കും ഓലയും നിരത്തിയിടുക. കട്ടിക്ക് ഇടാൻ പറ്റുമെങ്കില്‍ അത്രയും നന്ന്. അതുകഴിഞ്ഞ് ടെറസില്‍ നിന്ന് വെള്ളം ഒഴുകിപ്പോകാനുള്ള ഓടകള്‍ ഉണ്ടെങ്കില്‍ ചോർച്ച ഒട്ടും ഇല്ലാതെ അവയെല്ലാം ഭദ്രമായി അടയ്ക്കണം. തുടർന്ന് ടെറസില്‍ വെള്ളം നിറയ്ക്കുക.

ഓലയും ചാക്കും മുങ്ങാൻ തക്ക അളവിലുള്ള വെള്ളമാണ് വേണ്ടത്. ആദ്യത്തെ ഒന്നുരണ്ടുദിവസം കൂടുതല്‍ വെള്ളം വേണ്ടിവരും. ഓലയും ചാക്കും നന്നായി കുതിരുന്നതോടെ ടെറസ് മൊത്തത്തില്‍ തണുക്കും. ഒപ്പം മുറികളും തണുക്കും.

ടെറസില്‍ വെള്ളമൊഴിക്കാൻ പറ്റിയ സമയം സൂര്യനസ്തമിച്ചശേഷമാണ്. ഓലയ്ക്കും ചാക്കിനുമൊപ്പം ചിലയിടങ്ങളില്‍ ഇഷ്ടികകളും ഉപയോഗിക്കുന്നുണ്ട്.

Exit mobile version