Site icon Malayalam News Live

അവധി ദിവസം കളിക്കാനെത്തിയത് ആള്‍താമസമില്ലാത്ത വീട്ടില്‍; സണ്‍ഷേഡില്‍ നില്‍ക്കവെ അപകടം; വീട് ഇടിഞ്ഞ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം; ഒരു കുട്ടിക്ക് ഗുരുതര പരിക്ക്

പാലക്കാട്: അട്ടപ്പാടി കരുവാര ഈരില്‍ പാതി പണി കഴിഞ്ഞ വീട് ഇടിച്ച്‌ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം.

ആദി (7), അജിനേഷ് (4) എന്നിവരാണ് മരിച്ചത്. ബന്ധുവായ അഭിനയയ്ക്ക് (6) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഭിനയ ചികിത്സയിലാണ്.

മുക്കാലിയില്‍ നിന്ന് നാല് കിലോമീറ്റർ വനത്തിനകത്ത് ഉള്ള ഈരിലാണ് അപകടം നടന്നത്. വനംവകുപ്പിന്റെ ജീപ്പിലാണ് അപകടത്തില്‍പ്പെട്ട കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്.

ആള്‍താമസമില്ലാത്ത വീട്ടില്‍ കുട്ടികള്‍ കളിക്കാൻ പോയപ്പോഴാണ് അപകടം ഉണ്ടായത്. ഈ വീടിന് അടുത്താണ് കുട്ടികളുടെ വീട്. എട്ട് വർഷമായി പാതി പണി കഴിഞ്ഞ നിലയില്‍ വീട് ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു.

വീടിന്റെ സണ്‍ഷേഡില്‍ നിന്നാണ് കുട്ടികള്‍ കളിച്ചത്. ഇതിനിടെ വീട് ഇടിഞ്ഞുവീഴുകയായിരുന്നു. മേല്‍ക്കൂരയില്ലാത്ത വീടാണ്. കുട്ടികളുടെ മൃതദേഹം കോട്ടത്തറ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version