Site icon Malayalam News Live

കാണാൻ ഭംഗിയും സമാധാനമായി വിശ്രമിക്കാനും കഴിയുന്ന ഇടമാക്കണം ലിവിങ് റൂമുകൾ; ഈ മാറ്റങ്ങൾ വരുത്തിയാൽ ലിവിങ് റൂം സ്റ്റൈലിഷ് ആക്കാം

വിശ്രമവേളകളിൽ കുടുംബാംഗങ്ങൾ ഒത്ത് ചേരുന്ന ഇടമാണ് ലിവിങ് റൂം. അതിനാൽ തന്നെ കാണാൻ ഭംഗിയും സമാധാനമായി വിശ്രമിക്കാനും കഴിയുന്ന ഇടമാക്കണം ലിവിങ് റൂമുകൾ.

അധികം പണം ചിലവഴിക്കാതെ തന്നെ ലിവിങ് റൂം സ്റ്റൈലിഷ് ആക്കാൻ ഇത്രയേ ചെയ്യാനുള്ളൂ. അവ എന്തൊക്കെയാണെന്ന് അറിയാം.

പെയിന്റ് ചെയ്യാം 

എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് പെയിന്റിങ്. ഇത് വീടിന് പുത്തൻ ലുക്ക് നൽകുകയും അതിനൊപ്പം ചിലവും വളരെ കുറവുമാണ്. വെള്ള നിറത്തിലുള്ള പെയിന്റ് നൽകുന്നതാണ് കൂടുതൽ ഉചിതം. ക്രീം നിറങ്ങളും ലിവിങ് റൂമിന് നൽകാൻ പറ്റിയ നിറങ്ങളാണ്. അല്ലെങ്കിൽ ക്രീമും അതിനൊപ്പം കടും നിറങ്ങളും ഒരുമിച്ച് നൽകാവുന്നതാണ്. ഇത് ലിവിങ് റൂമിനെ കൂടുതൽ ആകർഷണീയവുമാക്കുന്നു.

റഗ്ഗുകൾ

ലിവിങ് റൂമുകൾ കൂടുതൽ ആഡംബരമാക്കാൻ റഗ്ഗുകൾ ഇടുന്നത് നല്ലതായിരിക്കും. ക്ലാസിക് ലുക്ക് തരുന്ന റഗ്ഗുകൾ തെരഞ്ഞെടുക്കാവുന്നതാണ്. പല മെറ്റീരിയലിലും, നിറത്തിലും ഇത് വിപണിയിൽ ലഭിക്കും. നിങ്ങളുടെ ആവശ്യമനുസരിച്ച് വാങ്ങിക്കാം.

ഓട്ടോമൻ 

ഓട്ടോമൻ ഫൂട്സ്റ്റൂൾ ലിവിങ് റൂമിന് പ്രത്യേക ഭംഗി നൽകുന്നു. നിങ്ങളുടെ സോഫകൾക്ക് ചേരുന്ന വിധത്തിലുള്ള ഓട്ടോമൻ ഫൂട്സ്റ്റൂളുകൾ  വാങ്ങാം. ഇത് ചിലവ് കുറഞ്ഞതും ലിവിങ് റൂമിന് സ്റ്റൈലിഷ് ലുക്കും നൽകുന്നു.

ജനാല

ഒരു മുറിക്ക് ഫിനിഷിങ് നൽകുന്നത് ജനാലകൾ നന്നായി അലങ്കരിക്കുന്നതിലൂടെയാണ്. ജനാലകളിൽ നല്ല നിറത്തിലുള്ള കർട്ടനുകളോ അല്ലെങ്കിൽ അലങ്കാരങ്ങളോ നൽകിയാൽ ലിവിങ് റൂം കാണാൻ കൂടുതൽ ഭംഗിയുണ്ടാകും.

പച്ചപ്പ് 

പ്രകൃതിദത്തമായ അന്തരീക്ഷം ലിവിങ് റൂമിന് നൽകിയാൽ അത് നിങ്ങൾക്ക് കൂടുതൽ ശാന്തത പ്രധാനം ചെയ്യുന്നു. പൂക്കൾ ഉള്ളതോ, തിളങ്ങുന്ന ഇലകളോ ആയ ചെടികൾ ഇൻഡോർ പ്ലാന്റുകളായി ലിവിങ് റൂമിൽ വളർത്താവുന്നതാണ്.

Exit mobile version