Site icon Malayalam News Live

ഹോട്ടല്‍ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു

കോഴിക്കോട്: ഹോട്ടലിലെ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ടുപേർ ശ്വാസം മുട്ടി മരിച്ചു.

ഇരിങ്ങാടൻ പളളിയിലാണ് ദാരുണ സംഭവം ഉണ്ടായത്.
ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് ടാങ്ക് വൃത്തിയാക്കാനെത്തിയ തൊഴിലാളികള്‍ മരിച്ചത്.

അടച്ചിട്ട ഹോട്ടലില്‍ പത്തടി താഴ്ചയിലുളള മാലിന്യ ടാങ്കായിരുന്നു ഉണ്ടായിരുന്നത്. ആദ്യം ഇറങ്ങിയ ആള്‍ക്ക് ബോധം നഷ്ടപ്പെട്ടു. പിന്നാലെ രണ്ടാമത്തെയാളും ഇറങ്ങുകയായിരുന്നു.

ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരും മലയാളികളാണെന്നാണ് സൂചന. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാറ്റിയിട്ടുണ്ട്.

Exit mobile version