Site icon Malayalam News Live

രാത്രികാല തട്ടുകടകള്‍, ഷവര്‍മ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, ജ്യൂസ് സ്റ്റാളുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻ്റെ പരിശോധന; മാനദണ്ഡങ്ങള്‍ ലംഘിച്ച 36 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്; 22 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു; 18 സ്ഥാപനങ്ങൾക്ക് പൂട്ട് വീണു

കോഴിക്കോട്: ജില്ലയില്‍ രാത്രികാല തട്ടുകടകള്‍, ഷവര്‍മ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, ജ്യൂസ് സ്റ്റാളുകള്‍ എന്നിവയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി.

രണ്ട് സ്‌ക്വാഡുകളായി 84 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ച 36 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

22 സ്ഥാപനങ്ങള്‍ക്ക് പിഴയിടുകയും വൃത്തിഹീന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച 18 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു.

ലാബ് പരിശോധനക്കായി 30 സാമ്പിളുകള്‍ ശേഖരിച്ചു.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അസി. കമീഷണര്‍ ബിബി മാത്യു അറിയിച്ചു.

Exit mobile version