Site icon Malayalam News Live

തൃക്കാക്കരയിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ മിന്നല്‍ പരിശോധന; പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു; കര്‍ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്

കൊച്ചി: കൊച്ചി തൃക്കാക്കരയിലെ ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ കണ്ടെത്തി.

നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
കാക്കനാട് കുന്നുംപുറത്തെ ഒറിഗാമി റെസ്റ്റോറന്റ്, ഫുള്‍ ഓണ്‍ കഫേ, സലാം തട്ടുകട എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണങ്ങള്‍ കണ്ടെത്തിയത്.

കഴിഞ്ഞ ആഴ്ചയും വിവിധ ഹോട്ടലുകളില്‍ പരിശോധന നടന്നിരുന്നു.
പിടികൂടിയതില്‍ ഏറെയും പഴകിയ ചിക്കൻ, ബീഫ്‌, പൊറോട്ട, ഫ്രൈഡ് റൈസ്, നൂഡില്‍സ് തുടങ്ങിയവയാണ്.

ഇൻഫോപാർക്ക്, കളക്‌ട്രേറ്റ് പരിസരത്തിനടുത്തെ പ്രശസ്തമായ ഹോട്ടലുകളാണിവ. നഗരസഭ ആരോഗ്യവിഭാഗം കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനകള്‍ക്ക് പിന്നാലെ കൂടുതല്‍ ഹോട്ടലുകളെ പറ്റി പരാതി ലഭിച്ചിരുന്നു.

തുടർന്നാണ് ഇന്നും മിന്നല്‍ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ഹോട്ടലുകളില്‍ പരിശോധന തുടരുമെന്നും ആരോഗ്യവിഭാഗം അറിയിച്ചു.

Exit mobile version