Site icon Malayalam News Live

ആശുപത്രിയുടെ പരസ്യത്തിന് ഡോക്ടര്‍മാരുടെ ചിത്രങ്ങളും യോഗ്യതകളും വേണ്ട; നിര്‍ദേശം കടുപ്പിച്ച്‌ സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍

തിരുവനന്തപുരം: ആശുപത്രിയുടെ പരസ്യത്തിന് ഡോക്ടര്‍മാരുടെ ചിത്രം വേണ്ടെന്ന് മെഡിക്കല്‍ കൗണ്‍സില്‍.

ഡോക്ടര്‍മാരുടെ ചിത്രവും യോഗ്യതയും വെച്ച്‌ സ്വകാര്യ ആശുപത്രികള്‍ പരസ്യം നല്‍കുന്നതിനെതിരേ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലാണ് വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.
അഖിലേന്ത്യാ മെഡിക്കല്‍ കമ്മിഷന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇക്കാര്യം വീണ്ടും ഡോക്ടര്‍മാരെയും ആശുപത്രി മാനേജ്മെന്റുകളെയും അറിയിക്കാന്‍ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു.

2002-ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ചട്ടം ലംഘിച്ചാല്‍ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ ഡോക്ടര്‍മാര്‍ക്കെതിരേ സംസ്ഥാന കൗണ്‍സിലിന് സ്വീകരിക്കാനാവും. ഡോക്ടര്‍മാര്‍ എം.ബി.ബി.എസ്. മുതലുള്ള അംഗീകൃത യോഗ്യതകളെല്ലാം മെഡിക്കല്‍ കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും അല്ലാത്തവര്‍ക്ക് മോഡേണ്‍ മെഡിസിനില്‍ പ്രാക്ടീസ് ചെയ്യാനാവില്ലെന്നും കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version