Site icon Malayalam News Live

നിങ്ങൾക്ക് ഇന്ന് ശുഭദിനമാണോ? ഇന്നത്തെ (02/02/2025) നക്ഷത്രഫലം അറിയാം

മേടം

ഇന്ന് മേടം രാശിക്കാർക്ക് ഭാഗ്യം അനുകൂലമായിരിക്കും. ശത്രുക്കളില്‍ ജാഗ്രത പുലർത്തുക. ജോലിസ്ഥലത്ത് വച്ചടി വച്ചടി കയറ്റമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സാമ്ബത്തികം മെച്ചപ്പെടും. ബിസിനസ്സില്‍ ചില പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാൻ കഴിയും. വിദ്യാർത്ഥികള്‍ക്ക് പരീക്ഷയില്‍ ഉന്നത വിജയം കൈവരിക്കാം.

ഇടവം

ഇന്ന് കുടുംബത്തില്‍ എന്തെങ്കിലും തർക്കം ഉണ്ടായാല്‍, അത് പരിഹരിക്കാൻ നിങ്ങളുടെ മുതിർന്നവരുടെ സഹായം വേണ്ടിവന്നേക്കാം. തർക്കങ്ങള്‍ ഉണ്ടായാലും നിങ്ങളുടെ വാക്കുകള്‍ പരോക്ഷമാകാതെ സൂക്ഷിക്കുക. അല്ലാത്തപക്ഷം ബന്ധുക്കളില്‍ നിന്ന് അകലേണ്ടി വരും.

മിഥുനം

ഇന്ന് ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. മുതിർന്നവരുടെ അനുഗ്രഹം കൂടെയുണ്ടാകും. കുടുംബ സ്വത്തുക്കള്‍ അനുഭവിക്കാൻ അവസരം ഉണ്ടാകും. അതേസമയം നിങ്ങള്‍ വാഹനമോടിക്കുമ്ബോള്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം പരിക്കേല്‍ക്കാൻ സാധ്യതയുണ്ട്.

കർക്കിടകം

ഇന്ന് നിങ്ങള്‍ക്ക് സാമ്ബത്തികമായി മെച്ചമുണ്ടാകും. അതുവഴി കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാൻ സാധിക്കും. വീട്ടില്‍ മംഗളകരമായ ഒരു കാര്യത്തിന് തുടക്കം കുറിക്കും. സർക്കാർ ജോലി ചെയ്യുന്നവർക്ക് മുടങ്ങികിടന്ന ആനുകൂല്യങ്ങള്‍ കൈവശം വരും.

ചിങ്ങം

ഇന്ന് നിങ്ങള്‍ക്ക് ഗുണദോഷസമ്മിശ്ര ദിവസമാണ്. അലച്ചില്‍, ധന നഷ്ടം, മനക്ലേശം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. വയറുവേദന, തലവേദന തുടങ്ങിയ പ്രശ്നങ്ങള്‍ നിങ്ങളെ ഇന്ന് അലട്ടും. ഉച്ചയ്ക്ക് ശേഷം കാര്യ വിജയം ധനലാഭം തുടങ്ങിയവ കാണുന്നു.

കന്നി

ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ ഒരു കാര്യം നടക്കും. നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയും സന്തോഷത്തോടെ പൂർത്തിയാക്കുക. ഇന്ന് നിങ്ങള്‍ ആരെയെങ്കിലും സഹായിക്കാൻ പണം ചിലവഴിച്ചേക്കാം. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുക.

തുലാം

വിദ്യാർത്ഥികള്‍ വിദ്യാഭ്യാസ രംഗത്ത് വിജയം കൈവരിക്കും. ആരോഗ്യകാര്യത്തില്‍ ജാഗ്രത പുലർത്തുക. അല്ലാത്തപക്ഷം രോഗം വഷളാവാൻ സാധ്യതയുണ്ട്. ഇന്ന് ദീർഘദൂര യാത്ര പോകാനുള്ള സാധ്യത കാണുന്നു.

വൃശ്ചികം

നിങ്ങളുടെ സാമ്ബത്തിക സ്ഥിതി മെച്ചപ്പെടും. പാവങ്ങളെ സഹായിക്കാൻ കൂടുതല്‍ പണം ചിലവഴിക്കും. ഉദരം രോഗം, അലച്ചില്‍, മാനസിക സമ്മർദ്ദം തുടങ്ങിയവ കാണുന്നു. ഉച്ചയ്ക്ക് ശേഷം ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും.

ധനു

ജോലി ചെയ്യുന്നവർക്ക് ഇന്ന് സാമ്ബത്തിക മെച്ചമുണ്ടാകും. ഇത് മനസ്സിന് കൂടുതല്‍ സന്തോഷം നല്‍കും. കുടുംബത്തില്‍ അതിഥികള്‍ വന്നേക്കാം. മാതാവിൻ്റെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുക.

മകരം

നിങ്ങളുടെ സാമ്ബത്തിക സ്ഥിതി ശക്തമാകും. വൈകുന്നേരം, നിങ്ങള്‍ ഏതെങ്കിലും മംഗളകരമായ ചടങ്ങില്‍ പങ്കെടുക്കും. വിദ്യാർത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ ഉന്നത വിജയം കൈവരിക്കാൻ സാധിക്കും.

കുംഭം

ഇന്ന് പങ്കാളിയുടെ ആരോഗ്യപ്രശ്‌നം കാരണം മനസ്സില്‍ ചില ആശങ്കകള്‍ നിലനില്‍ക്കും. നിങ്ങള്‍ ഏതെങ്കിലും സ്വത്ത് വാങ്ങാനോ വില്‍ക്കാനോ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് ഇന്നത്തേക്ക് മാറ്റിവയ്ക്കുക. മീനം

ഇന്ന് ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായ ദിവസമാണ്. ഇന്ന് നിങ്ങള്‍ക്ക് ദീർഘദൂര യാത്രയ്ക്ക് പോകേണ്ടിവന്നേക്കാം. അത് നിങ്ങള്‍ക്ക് ഭാവിയില്‍ ഗുണം ചെയ്യും. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക. അല്ലാത്തപക്ഷം ഉദര പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.

Exit mobile version