Site icon Malayalam News Live

കോട്ടയത്ത് വീണ്ടും ഹണിട്രാപ്പ്: എൻജിനീയറെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷവും 61 പവനും തട്ടിയ സംഭവത്തിലെ യുവതി ഗാന്ധിനഗർ പോലീസിൻറെ പിടിയിൽ

കോട്ടയം : കോട്ടയത്ത് വീണ്ടും ഹണിട്രാപ്പ്. മെഡിക്കൽ കോളജിന് സമീപവാസിയായ യുവ അമേരിക്കൻ എൻജിനീയറെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷവും 61 പവനും തട്ടിയ സംഭവത്തിലെ യുവതി ഗാന്ധിനഗർ പോലീസിൻറെ പിടിയിൽ.

യുവതിക്കും ഭർത്താവിനു രെതിരെ ഗാന്ധിനഗർ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഇവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. യുവതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.

ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടതായി ആരോപിച്ച് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ പി ആർ ഒ യെ വിജിലൻസ് കേസിൽ കുടുക്കിയ യുവതിയും ഭർത്താവുമാണ് ഹണി ട്രാപ്പ് കേസിൽ കുടുങ്ങിയത്.

ആലപ്പുഴ സ്വദേശിയും എൻജീനീയറുമായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി 60 ലക്ഷവും 61 പവൻ സ്വർണവും തട്ടിയെടുത്തു എന്ന പരാതിയിൽ അതിരമ്പുഴ സ്വദേശിനിയായ ധന്യയാണ് ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്.ധന്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

 

Exit mobile version