Site icon Malayalam News Live

26 ക്കാരനെ കുരുക്കി 15 ക്കാരൻ്റെ ഹണി ട്രാപ്പ്; സോഷ്യൽ മീഡിയ വഴി പരിചയത്തിലായി വിളിച്ചുവരുത്തി മർദ്ദിച്ച് പണം കവരുകയായിരുന്നു; സംഭവത്തിൽ പ്രായപൂർത്തിയാവാത്ത രണ്ടുപേർ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

മലപ്പുറം: സാമൂഹിക മാധ്യമത്തിലൂടെ പരിചയത്തിലായി വിളിച്ചു വരുത്തി മർദിച്ച് പണം കവർന്ന കേസിൽ അഞ്ചംഗ ഹണി ട്രാപ്പ് സംഘം പിടിയിൽ.

അരീക്കോട് സ്വദേശി അൻവർ സാദത്ത് (19), പുത്തലം സ്വദേശി ആഷിക് (18), എടവണ്ണ സ്വദേശി ഹരികൃഷ്ണൻ (18), പ്രായപൂർത്തിയാകാത്ത രണ്ടുപേർ എന്നിവരെയാണ് അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തത്.

കാവനൂർ സ്വദേശിയായ 26കാരനാണ് ഹണിട്രാപ്പിൽ കുടുങ്ങിയത്. 15 കാരന്റെ പേരിൽ തന്നെയായിരുന്നു 26കാരനെ ഹണിട്രാപ്പിൽ കുടുക്കിയത്.

ഹണിട്രാപ്പ് കെണിയൊരുക്കിയത് 15കാരനാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ പരാതിക്കാരനെ പരിചയപ്പെട്ടതാണ് തട്ടിപ്പിന് തുടക്കം. 15കാരനുമായുള്ള സൗഹൃദം ശക്തമായതോടെയാണ് അരീക്കോട് വെച്ച് കൗമാരക്കാരനെ കാണാമെന്ന് പരാതിക്കാരൻ അറിയിച്ചത്.

 

Exit mobile version