Site icon Malayalam News Live

ക്യാൻസർ രോഗികളായ കുട്ടികൾക്ക് ലയൺസിന്റെ ചികിത്സാ സഹായ പദ്ധതി; കോട്ടയം ,പത്തനംതിട്ട , ആലപ്പുഴ ജില്ലകളിൽ നിന്നുള്ള കുട്ടികൾക്ക് പരി​ഗണന, ആദ്യം അപേക്ഷ ലഭിക്കുന്ന 100 പേർക്ക് സഹായം ലഭ്യമാക്കും

കോട്ടയം: നിർധനരായ കുടുംബത്തിലെ ക്യാൻസർ രോഗികളായ കുട്ടികൾക്ക് ലയൺസിന്റെ ചികിത്സാ സഹായ പദ്ധതി ആരംഭിച്ചു.

കോട്ടയം ,പത്തനംതിട്ട , ആലപ്പുഴ ജില്ലകളിൽ നിന്നുള്ള കുട്ടികളെയാണ് പരിഗണിക്കുക. ഫോൺ നമ്പരും ചികിത്സ വിവരങ്ങളും താഴെപ്പറയുന്ന വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരിക.

ആദ്യം ലഭിക്കുന്ന 100 അപേക്ഷകളാണ് പരിഗണിക്കുക.

സഹായം ആവശ്യമുള്ള രക്ഷകർത്താക്കൾ ലയൺസ് പബ്ലിക് റിലേഷൻ ഓഫീസർക്ക് വാട്സപ്പിൽ വിവരങ്ങൾ അറിയിക്കുക.

എം പി രമേഷ് കുമാർ- 9746963069.

Exit mobile version