Site icon Malayalam News Live

ഹേപ്രഭു, യേ ക്യാഹുവാ..! വെള്ളത്തില്‍ വ്യോമസേന ഹെലികോപ്റ്ററിന്‍റെ അടിയന്തര ലാൻഡിംഗ്; വൈറലായി യൂട്യൂബറുടെ വ്ലോഗ്; വീഡിയോ കാണാം

ഡൽഹി: ബീഹാര്‍ സ്വദേശിയായ ഒരു യൂട്യൂബറുടെ വ്ലോഗ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലടക്കം വൈറലാണ്.

ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) അടിയന്തര ഹെലികോപ്റ്റർ ലാൻഡിംഗിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വ്ലോഗാണ് ജനപ്രിയമായി മാറിയത്.
ബിഹാറിലെ മുസാഫർപൂർ ജില്ലയില്‍ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി ഉപയോഗിച്ച ഹെലികോപ്റ്റർ മോശം കാലാവസ്ഥയെ തുടർന്നാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.

പ്രദേശം മുഴുവനും വെള്ളത്തിനടയിലായതിനാല്‍ ഹെലികോപ്റ്ററും വെള്ളത്തിലാണ് അടിയന്തര ലാന്‍റിംഗ് നടത്തിയത്. ഇതോടെ കഴുത്തറ്റം വെള്ളത്തില്‍ നിന്നാണ് യൂട്യൂബർ മുകേഷ് ജോഷി തന്‍റെ വ്ലോഗ് ചെയ്യുന്നതും.

ഹെലികോപ്റ്റര്‍ വെള്ളത്തില്‍ അടിയന്തര ലാന്‍റിംഗ് നടത്തിയതിന് പിന്നാലെ സ്ഥലത്തെത്തിയ മുകേഷ് അപ്പോള്‍ തന്നെ വെള്ളത്തിലിറങ്ങി തന്‍റെ വ്ലോഗ് ആരംഭിച്ചു. അദ്ദേഹം കഴുത്തറ്റം വെള്ളത്തില്‍ നിന്ന് കൊണ്ട് അടിയന്തര ലാൻഡിംഗിന്‍റെ വിശദാംശങ്ങള്‍ക്ക് നല്‍കി.

കൂടാതെ ഹെലികോപ്റ്ററില്‍ കുടുങ്ങിക്കിടന്ന വ്യോമസേന ഉദ്യോഗസ്ഥരെ രക്ഷപ്പെട്ടാന്‍ സഹായിച്ച ഗ്രാമവാസികളോടും അദ്ദേഹം സംസാരിച്ചു. ””നമ്മുടെ സൈനികരെ രക്ഷിക്കാൻ ഞാൻ എല്ലായ്പ്പോഴും എന്‍റെ ജീവൻ പണയപ്പെടുത്തും.” രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഒരാള്‍ പറഞ്ഞു.

Exit mobile version