Site icon Malayalam News Live

കരസേനയുടെ ചീറ്റ ഹെലികോപ്ടര്‍ തകര്‍ന്നുവീണു; മേജര്‍ ജനറല്‍ ഉള്‍പ്പടെ മൂന്നുപേര്‍ക്ക് പരിക്ക്, അന്വേഷണത്തിന് ഉത്തരവ്

കരസേനയുടെ ചീറ്റ ഹെലികോപ്ടർ തകർന്ന് മേജർ ജനറല്‍ ഉള്‍പ്പടെ മൂന്നുപേർക്ക് പരിക്ക്. ലഡാക്കിലെ ലേയില്‍ ബുധനാഴ്ചയാണ് അപകടം നടന്നത്.

ടാംഗ്സ്റ്റെ മേഖലയിലൂടെ പറന്നുയരുന്നതിനിടെ ഹെലികോപ്ടർ തകർന്നുവീഴുകയായിരുന്നു. അപകടത്തിന്റെ വിവരങ്ങള്‍ ഇന്നാണ് പുറത്തുവന്നത്.

ഹെലികോപ്ടറിലെ മൂന്ന് യാത്രക്കാരും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടത് അത്ഭുതകരമാണെന്ന് ഒരു ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. അപകടത്തിന്റെ കാരണം കണ്ടെത്താൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

Exit mobile version