Site icon Malayalam News Live

കഴുത്തുവേദന നടുവേദന കൈവേദന; യുവാക്കളിലെ വര്‍ധിച്ചുവരുന്ന ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്

കൊച്ചി: ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് പലപ്പോഴും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കുന്നത്.

അതുകൊണ്ടു തന്നെയാണ് ഇന്ന് യുവാക്കളില്‍ ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം വര്‍ധിച്ചുവരുന്നത്.
നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം. നെഞ്ചിന്റെ മധ്യഭാഗത്തോ ഇടത് വശത്തോ ഉണ്ടാകുന്ന വേദന തോളിലും കഴുത്തിലും വയറിലും നടുവിലുമൊക്കെ പടര്‍ന്നേക്കാം.

കഴുത്തുവേദനയും നടുവേദനയും കൈവേദനയും താടിയെല്ലിലെ വേദനയുമൊക്കെ ഹൃദയാഘാതത്തിന്‍റെ സൂചനകളാകാമെന്ന് ആരും ചിന്തിക്കില്ല. അതുപോലെ തന്നെയാണ് ഓക്കാനവും ഛര്‍ദ്ദിയും നെഞ്ചെരിച്ചിലും ദഹനക്കേടും വയറ്റിലെ അസ്വസ്ഥയുമൊക്കെ ഹാര്‍ട്ട് അറ്റാക്കിന്‍റെ മുന്നറിയിപ്പായും ഉണ്ടാകാം.

ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ഹൃദയാഘാതത്തെ സൂചിപ്പിക്കാം. നെഞ്ചുവേദന ഇല്ലാതെയും ശ്വാസതടസം ഉണ്ടാകാം. നടക്കുമ്ബോഴോ ഉറക്കത്തിലോ ഉള്ള ശ്വാസതടസം ഹൃദയാഘാതവുമായി ബന്ധപ്പെട്ട ഒരു പ്രധാന ലക്ഷണമാണ്. അമിതമായി വിയർക്കുന്നതാണ് മറ്റൊരു പ്രധാന ലക്ഷണം. അതുപോലെ അമിത ക്ഷീണമോ, തളർച്ചയോ തലക്കറക്കമോ അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിന്റെ സൂചനയായിരിക്കാം. ഉത്കണ്ഠ, ഭയം, തുടങ്ങിയ വൈകാരിക ലക്ഷണങ്ങളും ചിലപ്പോള്‍ ഹൃദയാഘാതത്തിന്‍റെ സൂചനയായി ഉണ്ടാകാം.

Exit mobile version