Site icon Malayalam News Live

ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ നേരം ഹൃദയാഘാതം; ചികിത്സയ്ക്കിടെ മലയാളി തീര്‍ത്ഥാടക മരിച്ചു

റിയാദ്: ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിലെത്തിയപ്പോള്‍ ഹൃദയാഘാതം ഉണ്ടായ മലയാളി തീർഥാടക മരിച്ചു.

മലപ്പുറം പെരിന്തല്‍മണ്ണ താഴേക്കോട് സ്വദേശിനി പൊന്നേത്ത് നഫീസ (58) ആണ് മരിച്ചത്.

സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിർവഹിക്കാനെത്തിയ ഇവർ കർമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ വിമാനത്താവളത്തിലെത്തിയപ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് ജിദ്ദ അബ്‌ഹൂറിലെ ആശുപത്രിയില്‍ ചികിത്സക്കിടെ വെള്ളിയാഴ്ച രാവിലെ മരിക്കുകയായിരുന്നു.

മരണാന്തര സഹായങ്ങള്‍ക്കും മറ്റും ജിദ്ദ കെ.എം.സി.സി വെല്‍ഫയർ വിങ്ങ് പ്രവർത്തകർ രംഗത്ത് ഉണ്ട്.

Exit mobile version