Site icon Malayalam News Live

രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് അറിയാം…!!

കോട്ടയം: രാവിലെ എഴുന്നേറ്റതിന് ശേഷം ആദ്യം എന്ത് കഴിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത്തരത്തില്‍ രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്

രാവിലെ എഴുന്നേറ്റയുടന്‍ വെറുംവയറ്റില്‍ കോഫിയോ കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങളോ കഴിക്കുന്നത് വയറിന് പിടിക്കണമെന്നില്ല.

രണ്ട്

രാവിലെ വെറുംവയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുപോലെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉയര്‍ത്താനും ഇത് കാരണമാകും. അതിനാല്‍ വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് നല്ലതല്ല.

മൂന്ന്

ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ വെറും വയറ്റില്‍ കഴിക്കുമ്ബോള്‍, ചില സിട്രസ് പഴങ്ങള്‍ അസിഡിറ്റിക്ക് കാരണമാകും.

നാല്

രാവിലെ വെറും വയറ്റില്‍ എരുവേറിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ ഇവ രാവിലെ കഴിക്കുന്നത് ഒഴിവാക്കുക.

അഞ്ച്

പഞ്ചസാരയും കലോറിയും മറ്റും ധാരാളം അടങ്ങിയ പാനീയങ്ങളും രാവിലെ കുടിക്കുന്നത് ഒഴിവാക്കുക.

Exit mobile version