Site icon Malayalam News Live

ചെറുചൂടുള്ള വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് പതിവാക്കൂ, കാരണം

തിരുവനന്തപുരം: അരക്കെട്ടിന് ചുറ്റുമുള്ള അധിക കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലരും കരുതുന്നു. വയറിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് നിരവധി രോ​ഗങ്ങൾക്ക് ഇടയാക്കും. ശരിയായ പ്രഭാത പാനീയങ്ങളും ഭക്ഷണങ്ങളും മാനസികാവസ്ഥയും ഊർജ്ജവും വർദ്ധിപ്പിക്കും. ഇത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല അടിവയറ്റിലെ കൊഴുപ്പും കുറയ്ക്കുന്നു.

ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് മെറ്റബോളിസത്തിന് ഒരു പ്രധാന ഘടകമാണ്. നിങ്ങളുടെ മെറ്റബോളിക് നിരക്ക് കൂടുതലായിരിക്കുമ്പോൾ സജീവമായി വ്യായാമം ചെയ്യുന്നില്ലെങ്കിൽ പോലും ശരീരം സ്വാഭാവികമായും കൂടുതൽ കലോറി കുറയ്ക്കുന്നു.

ചെറുചൂടുവെള്ളത്തിൽ അൽപം നാരങ്ങ നീര് ചേർക്കുന്നത് കരളിനെ ഉത്തേജിപ്പിക്കുകയും ദഹനത്തിന് നിർണായകമായ ദ്രാവകമായ പിത്തരസം ഉത്പാദിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ഇത് ദഹനത്തെ എളുപ്പമാക്കുന്നതായി പോഷകാഹാര വിദഗ്ദ്ധയായ ഗരിമ ഗോയൽ പറയുന്നു.

പോഷകസമൃദ്ധവും സമീകൃതവുമായ ഒരു പ്രഭാതഭക്ഷണമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് അനാരോഗ്യകരവുമായ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നു. രാവിലെ ആദ്യം തന്നെ ഇളം ചൂടുള്ള വെള്ളം കുടിക്കുകയും ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് സഹായകമാണ്.

 

 

Exit mobile version