Site icon Malayalam News Live

അജ്ഞാതരായ ഹാക്കര്‍ ശരീരത്തില്‍ മൈക്രോ ചിപ്പ് ഘടിച്ച്‌ സമൂഹമാധ്യമ അക്കൗണ്ടുകളും ബാങ്ക് അക്കൗണ്ടുകളിലും അതിക്രമിച്ച്‌ കടക്കാന്‍ ശ്രമിക്കുന്ന സംഭവം ; പരാതിയുമായി യുവാവ്.

മുബൈ: സംഭവം പരിശോധിക്കാന്‍ ഉത്തരവിട്ട് കോടതി. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം. മുംബൈ മജിസ്ട്രേറ്റ് കോടതിയാണ് പരാതി അന്വേഷിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ബോറിവാലി മെട്രോപൊളിറ്റര്‍ മജിസ്ട്രേറ്റ് ബി എന്‍ ചികന്‍ ആണ് ചാര്‍കോപ് പൊലീസിനോട് പരാതി രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

തിങ്കളാഴ്ചയാണ് ഇത് സംബന്ധിയായ ഉത്തരവ് പുറത്തിറങ്ങിയത്. പരാതി പരിശോധിച്ച്‌ ഉടനടി റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. പരാതിയുമായി ബന്ധപ്പെട്ടുള്ള എല്ലാ രേഖകളും സൈബര്‍ ക്രൈം വിഭാഗത്തിന് കൈമാറി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. തന്റെ പുതിയ ജി മെയില്‍ അക്കൌണ്ട് അടക്കമുള്ള ഹാക്കര്‍ കരസ്ഥമാക്കിയെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.

പാസ്വേഡ് സുരക്ഷിതമാക്കാനായുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചെങ്കിലും അക്കൌണ്ട് ഹാക്കര്‍ കരസ്ഥമാക്കിയെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നു. പല സമയത്തും ഹൃദയമിടിപ്പ് വേഗത്തിലാക്കാനടക്കം ഹാക്കറിന് മൈക്രോചിപ്പിലൂടെ സാധിച്ചിട്ടുണ്ടെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. വഞ്ചനാക്കുറ്റത്തിന്റെ കീഴില്‍ പരാതി വരുമെന്ന് വിശദമാക്കിയാണ് പരിശോധിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

 

Exit mobile version