Site icon Malayalam News Live

ഹെന്ന മുടിക്കത്ര നല്ലതല്ല; മുടിയുടെ സ്വാഭാവികമായ രീതിയ്ക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തൽ; ഇതറിഞ്ഞിരിക്കണം!

കോട്ടയം: നര മറയ്ക്കാന്‍ രാസവസ്തുക്കള്‍ അടങ്ങിയ ഡൈയും നിറങ്ങളുമൊക്കെ ഉപയോഗിക്കുന്നവരാണ് പലരും. വ്യത്യസ്ത പരീക്ഷിക്കാനും സുരക്ഷിതമാണെന്ന ചിന്തയാലും ചിലര്‍ ഹെന്നയാണ് നര മറയ്ക്കാനായി ഉപയോഗിക്കുന്നത്.

പക്ഷേ അമിതമായാല്‍ അമൃതവും വിഷമാണെന്ന് പറയുന്നത് പോലെ ഹെന്ന അത്ര നല്ലതല്ല മുടിക്ക് എന്നതാണ് വാസ്തവം.

മുടിയുടെ സ്വാഭാവികമായ രീതിയ്ക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും ഹെന്നയുടെ ഉപയോഗമെന്നതാണ് വാസ്തവം. മുടി പരുക്കനാവുമെന്നു മാത്രമല്ല തിളക്കവും അമിതമായ ഹെന്നയുടെ ഉപയോഗം മൂലമുണ്ടാകും. ഹെന്നയുടെ ഉപയോഗം മുടിയെ ബലഹീനമാക്കുകയാണ് ചെയ്യുക. മെഹന്തിയുടെ വരണ്ട സ്വഭാവം മുടിയുടെ അറ്റം ദുര്‍ബലമാക്കി അത് പൊട്ടിപോകാന്‍ കാരണമാകും. ചിലര്‍ക്ക് ഇത് അലര്‍ജി പ്രശ്‌നങ്ങളും രൂക്ഷമാക്കും.

മെഹന്തിയുടെ നിറം മുടിയില്‍ അടിഞ്ഞുകൂടുന്നതും പ്രശ്‌നമാണ്. ഇത് മുടിക്ക് അസ്വാഭാവികവും അസമവുമായ നിറം ഉണ്ടാക്കും. മെഹന്തി എളുപ്പത്തില്‍ മങ്ങില്ല. ആവര്‍ത്തിച്ചുള്ള പുരട്ടല്‍ ഇരുണ്ടതും ചിലപ്പോള്‍ പാടുകളുള്ളതുമായ കറകള്‍ക്ക് കാരണമാകും. അമിതമായ ഹെന്ന മെഹന്തി ഉപയോഗം കുറയ്ക്കുകയാണ് ഇത് തടയാനുള്ള മാര്‍ഗം. മാസത്തിലൊരിക്കല്‍ മാത്രം മെഹന്തി ഉപയോഗിക്കുക. രാസവസ്തുക്കളില്ലെന്നും ഉറപ്പുവരുത്തണം.

Exit mobile version