Site icon Malayalam News Live

സംസ്ഥാനത്ത് എച്ച് വൺ എൻ വൺ ബാധിച്ച് യുവതി മരിച്ചു; മരണം ആശുപത്രിയിൽ ചികിത്സയിലിരിക്കെ

തൃശ്ശൂർ: സംസ്ഥാനത്ത് എച്ച് വൺ എൻ വൺ ബാധിച്ച് ഒരു മരണം. എറവിൽ എച്ച് വൺ എൻ വൺ പനി ബാധിച്ച് യുവതി മരിച്ചു.

എറവ് ആറാം കല്ല് സ്വദേശിനി മീനയാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

രോഗം മൂർച്ഛിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് പരിശോധനയിൽ എച്ച് 1 എൻ 1 സ്ഥിരീകരിക്കുകയായിരുന്നു.

Exit mobile version