Site icon Malayalam News Live

ഗുസ്തി ഫെഡറേഷന് താത്കാലിക സമിതിയെ നിയമിച്ച്‌ ഒളിംപിക്സ് അസോസിയേഷൻ.

പുതിയ ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടതിന് പിന്നാലെ താത്കാലിക സമിതിയെ നിയമിച്ച്‌ ഒളിംപിക്സ് അസോസിയേഷൻ.ഭൂപിന്ദര്‍ സിംഗ് ഭജ്വയാണ് സമിതിയുടെ തലവൻ. എം.എം. സൗമ്യ, മഞ്ജുഷ കൻവാര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. ഫെഡറേഷനില്‍ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനാണ് പുതിയ സമിതിയെ നിയമിച്ചതെന്ന് ഐഒഎ അറിയിച്ചു.

നേരത്തേ, ബ്രിജ്ഭൂഷന്‍റെ അടുപ്പക്കാരൻ സഞ്ജയ് സിംഗിനെ ഗുസ്തിഫെഡറേഷൻ പ്രസിഡന്‍റായി തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച്‌ സാക്ഷിമാലിക് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ബജ്രംഗ് പൂനിയ പത്മശ്രീ മടക്കിനല്‍കുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ താരങ്ങള്‍ മെഡല്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ പിന്തുണയറിയിച്ചിരുന്നു.

ഇതോടെയാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഗുസ്തി ഫെഡറേഷനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടത്.

Exit mobile version