Site icon Malayalam News Live

ഗ്രീഷ്മ സുപ്രീംകോടതിയില്‍; ഷാരോണ്‍ കേസ് വിചാരണ നാഗര്‍കോവിലേക്ക് മാറ്റണമെന്ന് ആവശ്യം

ഡൽഹി: കാമുകനെ കഷായത്തില്‍ വിഷം കൊടുത്തു കൊന്ന കേസില്‍ പ്രതി ഗ്രീഷ്മ സുപ്രീംകോടതിയില്‍.

കാമുകനായിരുന്ന ഷാരോണിനെ കൊന്ന കേസിന്റെ വിചാരണ നാഗര്‍കോവിലേക്ക് മാറ്റണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

നാഗര്‍കോവിലിലെ സെക്ഷൻസ് കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ഗ്രീഷ്മയും കേസിലെ മറ്റു പ്രതികളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.

സംഭവം നടന്നത് തമിഴ്നാട്ടിലായതിനാല്‍ വിചാരണയും അവിടെ നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Exit mobile version