Site icon Malayalam News Live

മുന്തിരി വെറുതെ കഴിക്കാൻ ആണോ നിങ്ങൾക്ക് ഇഷ്ടം? അല്ലെങ്കില്‍ ജ്യൂസ്, സ്മൂത്തി എന്നിവ തയ്യാറാക്കാറാണോ പതിവ്; എങ്കിൽ ഇനിമുതൽ മുന്തിരി കിട്ടിയാല്‍ ഇങ്ങനെ സൂക്ഷിച്ചു വയ്ക്കാം

കോട്ടയം: മുന്തിരി സുലഭമായി കിട്ടുന്ന സമയമാണിത്. കുരു ഉള്ളതും ഇല്ലാത്തതുമായ ഇനം ലഭ്യമാണ്. വെറുതെ കഴിക്കാൻ, അല്ലെങ്കില്‍ ജ്യൂസ്, സ്മൂത്തി എന്നിവ തയ്യാറാക്കാനുമാണ് സാധാരണ മുന്തിരി ഉപയോഗിക്കാറുള്ളത്.

എന്നാല്‍ ഇനി കുരു ഇല്ലാത്ത നല്ല പച്ചമുന്തിരി കിട്ടിയാല്‍ കുറച്ച്‌ ഉപ്പിലിട്ടു വയ്ക്കാം. എരിവും മധുരവും പുളിയും കൂടി കലർന്ന ഈ ഉപ്പിലിട്ട അച്ചാർ ഒരു തവണ കഴിച്ചാല്‍ വീണ്ടും കൊതിപ്പിക്കും. സ്മിത വിനോദ് തൻ്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

ചേരുവകള്‍

വെള്ളം
വിനാഗിരി
കല്ലുപ്പ്
പഞ്ചസാര
കായം
പച്ചമുളക്
മുന്തിരി

തയ്യാറാക്കുന്ന വിധം

ശുദ്ധമായ വെള്ളത്തിലേയ്ക്ക് കുറച്ച്‌ വിനാഗിരി ഒഴിക്കാം.
കല്ലുപ്പ്, പഞ്ചസാര, കായപ്പൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
ഉപ്പും പഞ്ചസാരയും അലിഞ്ഞതിനു ശേഷം പച്ചമുളക് ചെറിയ കഷ്ണങ്ങളാക്കിയതും വൃത്തിയായി കഴുകിയ കുരു ഇല്ലാത്ത പച്ചമുന്തിരിയും ചേർക്കാം.
ഇത് ഒരു ഗ്ലാസ് ജാറിലേയ്ക്കു മാറ്റി 3 ദിവസം സൂക്ഷിക്കാം.
ശേഷം ആവശ്യാനുസരണം ഉപയോഗിക്കാം.

Exit mobile version