Site icon Malayalam News Live

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഗ്രാമ്പൂ; ഭക്ഷണത്തിൽ ഗ്രാമ്പൂ ഉൾപ്പെടുത്തൂ..അറിയാം ഗുണങ്ങൾ

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഗ്രാമ്പൂ. ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും വിറ്റാമിന്‍ സിയും അടങ്ങിയ ഇവ രോഗ പ്രതിരോധശേഷി കൂട്ടാനും ചുമ, ജലദോഷം തുടങ്ങിയവയെ തടയാനും ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ഡയറ്റില്‍ ഗ്രാമ്പൂ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. ഭക്ഷണശേഷം ഒരു ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുന്നത് അസിഡിറ്റിയെ ചെറുക്കാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. ഫൈബര്‍ അടങ്ങിയ ഇവ ഗ്യാസ് മൂലം വയറു വീര്‍ത്തിരിക്കുന്നതിനെ അകറ്റാനും ഗുണം ചെയ്യും. എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും ഗ്രാമ്പൂ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

വായയുടെ ആരോഗ്യത്തിനും ഗ്രാമ്പൂ നല്ലതാണ്. പല്ല് വേദനയ്ക്ക് ഏറ്റവും നല്ല ഔഷധമാണ് ഗ്രാമ്പൂ. ഗ്രാമ്പൂവിന്‍റെ തൈലം പഞ്ഞിയില്‍ ചാലിച്ച് വേദനയുള്ള പല്ലിന്‍റെ ഭാഗത്ത് മോണയില്‍ തട്ടാതെ വച്ചാല്‍‌ വേദന കുറയും. അതുപോലെ തന്നെ പലര്‍ക്കുമുളള ഒരു പ്രധാന പ്രശ്നമാണ് വായ്നാറ്റം. വായ്നാറ്റമുള്ളവര്‍ അല്പം ഗ്രാമ്പൂ തൈലം ചെറു ചൂടു വെള്ളത്തിലൊഴിച്ച് ഭക്ഷണത്തിന് ശേഷം വായില്‍ കൊണ്ടാൽ ദുർഗന്ധം മാറും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Exit mobile version