സ്വന്തം ലേഖകൻ
തിരുവനന്തപുരം: കര്‍ഷകരുടെ വിഷമഘട്ടങ്ങളില്‍ സര്‍ക്കാര്‍ കൂടെയുണ്ടാകമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു.
ചര്‍മ്മമുഴ രോഗം ബാധിച്ച് കന്നുകാലികള്‍ ചത്ത കര്‍ഷകര്‍ക്കുള്ള സംസ്ഥാനതല ധനസഹായ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത .എസ്, മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. സിന്ധു .കെ, ഡോ.വിനുജി .ഡി.കെ, ഡോ. അജിലാസ്റ്റ് .കെ, ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രോജക്‌ട് കോഡിനേറ്റര്‍ ഡോ. സിന്ധു .എസ്, പ്രിൻസിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ ഡോ.
റെനി ജോസഫ്, ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസര്‍ ഡോ.ഷീലാ സാലി ജോര്‍ജ്, തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. അരുണോദയ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. അനിത .പി.വി എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ 146 കര്‍ഷകര്‍ക്കാണ് ധനസഹായം വിതരണം ചെയ്തത്. പശുവിന് 30000 രൂപയും കിടാരിക്ക് 16000 രൂപയും കന്നുക്കുട്ടികള്‍ക്ക് 5000 രൂപ എന്ന നിരക്കിലുമാണ് സഹായം നല്‍കുന്നത്.
