Site icon Malayalam News Live

പയ്യാമ്പലം ബീച്ചില്‍ ഗവര്‍ണറുടെ 30 അടി ഉയരത്തിലുളള കോലം കത്തിച്ച്‌ എസ്‌എഫ്‌ഐ

കാസര്‍കോട് : പയ്യാമ്പലം ബീച്ചില്‍ ഗവര്‍ണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം കത്തിച്ച്‌ എസ് എഫ് ഐ.

ഗവര്‍ണര്‍ക്കെതിരെയുളള സമരത്തിന്റെ തുടര്‍ച്ചയായാണ് കോലം കത്തിക്കല്‍. പാപ്പാഞ്ഞിയുടെ മാതൃകയില്‍ 30 അടി ഉയരത്തില്‍ വലിയ കോലമാണ് ബീച്ചില്‍ തയ്യാറാക്കിയിരുന്നത്.

സര്‍വകലാശാലകളെ കാവിവത്ക്കരിക്കാൻ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച്‌ വലിയ പ്രതിഷേധമാണ് എസ് എസ് ഐ ഉയര്‍ത്തുന്നത്. ഗവര്‍ണര്‍ക്കെതിരെ കോളേജുകളിലുടനീളം എസ് എഫ് ഐ ബാനറുകളുയര്‍ത്തി.

ഗവര്‍ണര്‍ സഞ്ചരിക്കുന്ന വഴിയില്‍ ഉടനീളവും പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയാണ് കോലം കത്തിക്കല്‍.

Exit mobile version