Site icon Malayalam News Live

ഗവർണർ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയേക്കും; നാവികസേന മുൻ മേധാവിയെ പരിഗണിക്കുന്നതായി റിപ്പോർട്ട്

ദില്ലി: കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റുമെന്ന് റിപ്പോര്‍ട്ട്. ഉപതെരഞ്ഞെടുപ്പുകള്‍ക്കുശേഷം ഗവര്‍ണര്‍ സ്ഥാനങ്ങളിൽ മാറ്റമുണ്ടാകുമെന്നാണ് സൂചന.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മാറ്റി പകരം നാവിക സേന മുൻ മേധാവി അഡ്മിറൽ ദേവേന്ദ്ര കുമാര്‍ ജോഷിയെ നിയമിച്ചേക്കുമെന്നണ് റിപ്പോര്‍ട്ട്.

കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന ആരിഫ് മുഹമ്മദ് ഖാന് പകരം മറ്റൊരു പദവി നല്‍കുന്നതും പരിഗണനയിലാണ്. ജമ്മു കശ്മീര്‍ ലഫ്റ്റ്നന്‍റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് രാം മാധവിനെയും പരിഗണിക്കുന്നുണ്ട്. പി എസ് ശ്രീധരൻ പിള്ള അടക്കമുള്ളവര്‍ക്കും മാറ്റം വന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പും ഫല പ്രഖ്യാപനവും വന്നശേഷം ഇക്കാര്യങ്ങളിൽ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

Exit mobile version