Site icon Malayalam News Live

ജീവനക്കാരുടെ പണിമുടക്ക് നേരിടാൻ സംസ്ഥാന സര്‍ക്കാര്‍; ഡയസ്നോണ്‍ പ്രഖ്യാപിച്ചു; ശമ്പളം കട്ട് ചെയ്യും

തിരുവനന്തപുരം: പ്രതിപക്ഷ സർവ്വീസ് സംഘടനകളും സിപിഐ സംഘടനകളും പ്രഖ്യാപിച്ച ബുധനാഴ്ചത്തെ പണിമുടക്കിനെ നേരിടാൻ ഡയസ് നോണ്‍ പ്രഖ്യാപിച്ച്‌ സർക്കാർ.

പണിമുടക്ക് ദിവസത്തെ ശമ്പളം കുറവ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്. അവശ്യസാഹചര്യങ്ങളില്‍ ഒഴികെ അവധി നല്‍കരുതെന്ന് വകുപ്പ് മേധാവികള്‍ക്ക് ചീഫ് സെക്രട്ടറി കർശന നിർദ്ദേശം നല്‍കി.

ജോലിക്കെത്തുന്ന ജീവനക്കാർക്ക് പൊലീസ് സംരക്ഷണം നല്‍കാനും തീരുമാനിച്ചു.

ശമ്പളപരിഷ്ക്കരണം നടത്തുക, ലീവ് സറണ്ടർ അനുവദിക്കുക, ഡിഎ കുടിശ്ശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അധ്യാപകരും ജീവനക്കാരും പണിമുടക്കുന്നത്

Exit mobile version