Site icon Malayalam News Live

കേരളത്തില്‍ താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നേടാം; വിവിധ വകുപ്പുകളില്‍ അവസരം; ഇന്റര്‍വ്യൂ മുഖേന നിയമനം നടക്കുന്നു

കൊച്ചി: കേരളത്തില്‍ താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നേടാം

1. വാക്-ഇൻ-ഇന്റർവ്യു

രുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ കോളജ് ഓഫ് എൻജിനിയറിങ്ങില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനത്തിന് വാക്-ഇൻ-ഇന്റർവ്യു നടക്കും.

താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലുമായി അഭിമുഖത്തിന് 25ന് രാവിലെ 9ന് കോളജില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ www.sctce.ac.in ല്‍ ലഭ്യമാണ്.

2. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷനില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയില്‍ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികള്‍ വിശദമായ ബയോഡാറ്റ, യോഗ്യത, പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂണ്‍ 27 ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം പൂജപ്പുരയിലെ സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷന്റെ മുഖ്യ ഓഫീസില്‍ നേരിട്ട് എത്തണം. എം.സി.എ അല്ലെങ്കില്‍ ബി.ടെക് (കമ്ബ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ് / ഇൻഫർമേഷൻ ടെക്നോളജി) അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടാവണം. സിസ്റ്റം അഡ്മിനിസ്ട്രേഷൻ, സെർവർ മാനേജ്മെന്റ്, നെറ്റ് വർക്കിംഗ്, ക്ലൗഡ് കമ്പ്യൂട്ടറിംഗ് എന്നിവയില്‍ രണ്ട് വർഷത്തില്‍ കുറയാത്ത പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. കൂടാതെ ഡാറ്റാബേസ് / സെർവർ അഡ്മിനിസ്ട്രേഷനില്‍ പ്രവർത്തി പരിചയം അഭികാമ്യം. പ്രതിമാസം 28,100 രൂപയാണ് വേതനം.

3. അസിസ്റ്റന്റ് പ്രൊഫസർ

തിരുവനന്തപുരം സർക്കാർ മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസർ (ന്യൂറോ സർജറി) തസ്തികയില്‍ ഇ.ടി.ബി (ഈഴവ, തിയ്യ, ബില്ലവ), വിശ്വകർമ്മ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത രണ്ട് താത്കാലിക ഒഴിവുകളുണ്ട്. ഈ വിഭാഗം ഉദ്യോഗാർഥികളുടെ അഭാവത്തില്‍ മറ്റ് വിഭാഗത്തിലെയും ഓപ്പണ്‍ വിഭാഗത്തിലെയും ഉദ്യോഗാർഥികളെ സംവരണക്രമത്തിന്റെ അടിസ്ഥാനത്തില്‍ പരിഗണിക്കും. 22-45 വയസാണ് പ്രായപരിധി. ഉദ്യോഗാർഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സർട്ടിഫിക്കറ്റുകളുമായി 30നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയില്‍നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

4. പ്രോജക്‌ട് സയന്റിസ്റ്റ്

കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോണ്‍മെന്റ് സെന്റർ നടപ്പിലാക്കി വരുന്ന പ്രോജക്ടുകളില്‍ താത്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനായി പ്രോജക്‌ട് സയന്റിസ്റ്റുമാരുടെ ഒരു പാനല്‍ തയ്യാറാക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രോജക്‌ട് സയന്റിസ്റ്റ് (സ്പേസ് ടെക്നോളജി) 30 ഒഴിവും പ്രോജക്‌ട് സയന്റിസ്റ്റ് (എർത്ത് സയൻസ്) 25 ഒഴിവും ഉണ്ട്. പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികള്‍ പരിചയ സർട്ടിഫിക്കറ്റ് (സ്ഥാപനത്തിന്റെ പേര്, തസ്തികയുടെ പേര്, കാലയളവ്,സർട്ടിഫിക്കറ്റ് നല്‍കിയ അധികാരിയുടെ പേര് ഉള്‍പ്പെടെ) അപേക്ഷയോടൊപ്പം അപ്ലോഡ്ചെയ്യണം. അപേക്ഷകള്‍ ഓണ്‍ലൈനായി ജൂലൈ 3 ന് മുൻപ് www.ksrec.kerala.gov.in ലൂടെ സമർപ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

Exit mobile version