Site icon Malayalam News Live

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

 

തിരുവനന്തപുരം : മന്ത്രിസഭാ ഉപസമിതി തയ്യാറാക്കിയ കരടാണ് അംഗീകരിച്ചത്. മുഖ്യമന്ത്രി ആവശ്യമായ മാറ്റങ്ങള്‍ ചേര്‍ത്ത് കരട് അംഗീകാരത്തിനായി ഗവര്‍ണ്ണ‌ര്‍ക്ക് കൈമാറും. സര്‍ക്കാറുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാണെങ്കിലും പ്രസംഗം വായിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു.

കരടില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനമുണ്ടെന്നാണ് വിവരം. കരടില്‍ ഗവര്‍ണ്ണര്‍ വിശദീകരണം ചോദിക്കാനും സാധ്യതയുണ്ട്. 25 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്.

Exit mobile version