Site icon Malayalam News Live

ഗോപൻ സ്വാമിയുടെ സമാധി തുറന്നു; കല്ലറയ്‌ക്കുള്ളില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം; മൃതദേഹം അഴുകിയ നിലയിൽ; കല്ലറയിൽ കഴുത്ത് വരെ പൂജാദ്രവ്യങ്ങളും; ഇൻക്വസ്റ്റ് നടപടി തുടരുന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ഗോപൻ സ്വാമിയുടെ സമാധി തുറന്നു.

തിരുവനന്തപുരം സബ് കളക്ടർ ആല്‍ഫ്രഡ് സ്ഥലത്തെത്തിയ ശേഷമാണ് സമാധി തുറന്നത്. കല്ലറയ്‌ക്കുള്ളില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം ഉള്ളത്. കല്ലറയ്ക്കുള്ളില്‍ ഭസ്മവും സുഗന്ധദ്രവ്യങ്ങളും ഉണ്ടെന്നാണ് വിവരം.

സബ് കളക്ടർ ഗോപൻ സ്വാമിയുടെ കുടുംബവുമായി സംസാരിച്ചു. രാവിലെ തന്നെ പൊലീസ് നടപടികള്‍ ആരംഭിച്ചിരുന്നു. കല്ലറയിലേക്കുള്ള വഴികള്‍ അടച്ചു. ആംബുലൻസ് അടക്കം സ്ഥലത്തെത്തി.

റോഡില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ഇൻക്വസ്റ്റ് സ്ഥലം ടാർപൊളിൻ കെട്ടി പൊലീസ് തിരിച്ചിട്ടുണ്ട്. കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചു.

200 മീറ്റർ പരിധിയില്‍ ആളുകളെ പൂർണമായും മാറ്റി വടം കെട്ടിയും ബാരിക്കേഡ് സ്ഥാപിച്ചും സ്ഥലം പൊലീസ് നിയന്ത്രണത്തിലാക്കി. ഫോറൻസിക് വിദഗ്ധർ ഉള്‍പ്പടെ സ്ഥലത്തുണ്ട്.

Exit mobile version