Site icon Malayalam News Live

ജ്വല്ലറി ഉടമയെ ആക്രമിച്ച്‌ കവര്‍ന്നെടുത്തത് മൂന്നര കിലോ സ്വര്‍ണ്ണം; കവര്‍ച്ചാ സംഘത്തിലെ നാലുപേര്‍ പിടിയില്‍

മലപ്പുറം: ജ്വല്ലറി ഉടമയെ ആക്രമിച്ച്‌ മൂന്നര കിലോ സ്വർണ്ണം കവർന്ന കേസില്‍ നാലു പേർ പിടിയില്‍.

തൃശൂർ, കണ്ണൂർ സ്വദേശികളാണ് പിടിയിലായത്.
അഞ്ചുപേർ കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

അതേസമയം, കവർച്ച ചെയ്ത സ്വർണം ഇനിയും കണ്ടെത്തിയിട്ടില്ല. പിടിയിലായവരെ തൃശൂർ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്യുകയാണ്.

ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് പെരിന്തല്‍മണ്ണയില്‍ ജ്വല്ലറിയുടമയെ ആക്രമിച്ച്‌ സ്വർണം കവർന്നത്. സ്കൂട്ടറില്‍ പോകുകയായിരുന്ന എം കെ ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും പിന്തുടർന്നാണ് കാറിലുളള സംഘം സ്വർണ്ണം കവർന്നത്.

Exit mobile version