Site icon Malayalam News Live

സ്വര്‍ണവ്യാപാരിയെ രാത്രിയില്‍ കാര്‍ ഇടിച്ചുവീഴ്ത്തി കവര്‍ച്ച; രണ്ട് കിലോ സ്വര്‍ണം കവര്‍ന്നെന്ന് പരാതി

കോഴിക്കോട്: കൊടുവള്ളിയില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നതായി പരാതി.

സ്വർണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബെെജുവില്‍ നിന്ന് രണ്ട് കിലോ സ്വർണം കവർന്നെന്നാണ് പരാതി. രാത്രി 11 മണിയോടെ കൊടുവള്ളി – ഓമശ്ശേരി റോഡില്‍ ഒതയോത്ത് മുത്തമ്പലത്ത് വച്ചായിരുന്നു സംഭവം.

രാത്രി കടയടച്ച ശേഷം സ്വർണവുമായി സ്കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ബെെജുവിനെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്‌ത്തി കത്തികാണിച്ച്‌ ഭീഷണിപ്പെടുത്തിയാണ് സ്വർണം കവർന്നത്. കെെയിലുണ്ടായിരുന്ന രണ്ട് കിലോയോളം സ്വർണം ഇവർ കൊണ്ടുപോയെന്നും ബെെജു പറയുന്നു.

സ്വർണപ്പണി കൂടി ചെയ്യുന്ന ആളായതിനാല്‍ മറ്റ് പലരുടെയും സ്വർണം കൂടി തന്റെ പക്കലുണ്ടായിരുന്നെന്നും ബെെജു വ്യക്തമാക്കി. പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version