Site icon Malayalam News Live

സംസ്ഥാനത്ത് സ്വർണത്തിന് പുതുവത്സര ദിനത്തില്‍ നേരിയ വർധന; പവന്റെ വില നോക്കാം

കൊച്ചി: സംസ്ഥാനത്ത് സ്വർണത്തിന് പുതുവത്സര ദിനത്തില്‍ നേരിയ വർധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,380 രൂപയും പവന് 99,040 രൂപയുമായി.

ഇക്കഴിഞ്ഞ ശനിയാഴ്ച പവന് 1,04,440 എന്ന റെക്കോഡ് വിലയില്‍ എത്തിയ ശേഷം മൂന്നുദിവസം കൊണ്ട് 5,520 രൂപ കുറഞ്ഞിരുന്നു. 98,920 രൂപയായിരുന്നു ഇന്നലെ വൈകീട്ടത്തെ വില. തുടർന്നാണ് ഇന്ന് തിരിച്ചുകയറുന്നത്.

ആഗോളവിപണിയില്‍ തകർച്ച തുടരുകയാണ്. 4,325.44 ഡോളറാണ് സ്പോട്ഗോള്‍ഡ് ട്രോയ് ഔണ്‍സിന് വില. 45.33 ഡോളറാണ് കുറഞ്ഞത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചർ വില മാറ്റമില്ല. 4,332.10 ആണ് ട്രോയ് ഔണ്‍സ് വില.

Exit mobile version