Site icon Malayalam News Live

സ്വർണവിപണി വീണ്ടും കുതിച്ചുയരുന്നു: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന; പവന് കൂടിയത് 1650 രൂപ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞ സ്വർണവില ഇന്ന് കുതിച്ചുകയറി. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,14,760 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 14,345 രൂപയും. ഗ്രാമിന് 210 രൂപയാണ് വര്‍ധിച്ചിട്ടുളളത്. 1,650 രൂപയുടെ വര്‍ധനവാണ് പവന് രേഖപ്പെടുത്തിയിട്ടുളളത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വ്യത്യാസമുണ്ട്. 94,280 രൂപയിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം ഇന്ന് നടക്കുന്നത്. ഗ്രാമിന് 11,785 രൂപയും. 170 രൂപയാണ് ഗ്രാമിന് വര്‍ധിച്ചിരിക്കുന്നത്. വെളളിയുടെ വിലയും ഇന്ന് വര്‍ധിക്കുകയാണുണ്ടായത്. ഇന്നലെ ഒരു ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2,550 രൂപയുമായിരുന്ന വെളളിവില ഇന്ന് ഒരു ഗ്രാമിന് 270 രൂപയും 10 ഗ്രാമിന് 2,700 രൂപയുമായി കൂടി.

കഴിഞ്ഞ രണ്ട് ദിവസമായി വിലയില്‍ മാറ്റവും ഉണ്ടായിരുന്നില്ല. ഈ മാറ്റം പ്രതീക്ഷയോടെയാണ് വ്യാപാരികളും സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരും നോക്കിക്കാണുന്നത്. ഇന്ന് വിലയില്‍ വര്‍ധനവുണ്ടെങ്കിലും വരും ദിവസങ്ങളില്‍ വില കുറയുമെന്നും ഒരു ലക്ഷത്തിന് താഴെ പോകുമെന്നുമുളള പ്രതീക്ഷയോടെയാണ് പലരും നില്‍ക്കുന്നത്. എന്നാല്‍ ഈ വര്‍ഷം അവസാനിക്കുമ്പോള്‍ വില രണ്ട് ലക്ഷത്തിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Exit mobile version