Site icon Malayalam News Live

സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷവാർത്ത; ഇന്നും വില താഴേക്ക്, പവന് വില 111,280 രൂപയായി

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഇന്നും സ്വർണവില കുറഞ്ഞു. ഇന്ന് 1,040 രൂപയുടെ കുറവാണ് പവന്‍ വിലയില്‍ ഉണ്ടായിരിക്കുന്നത് . ഗ്രാം വിലയില്‍ 130 രൂപയും കുറഞ്ഞിട്ടുണ്ട്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 111,280 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 13,910 രൂപയും. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണ താഴ്ന്ന് നിന്ന സ്വര്‍ണവില വൈകുന്നേരമായപ്പോള്‍ അല്‍പ്പം കൂടിയിരുന്നു. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നലെ ഒടുവിലത്തെ വില 14,040 രൂപയും ഒരു പവന് 112,320 രൂപയുമായിരുന്നു. അതാണ് ഇന്ന് വീണ്ടും കുറഞ്ഞത്.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11495 രൂപയും പവന് 91,960 രൂപയുമാണ് ഇന്നത്തെ വില. 880 രൂപയുടെ വ്യത്യാസമാണ് പവന്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്. വെളളി വിലയിലും വലിയ കുറവാണ് ഇന്ന് ഉണ്ടായത്. ഒരു ഗ്രാം വെളളിക്ക് 280 രൂപയും 10 ഗ്രാമിന് 2800 രൂപയുമാണ് ഇന്നത്തെ വിപണിവില. സര്‍വ്വകാല റെക്കോര്‍ഡിലേക്ക് വില ഉയര്‍ന്നതിന് പിന്നാലെ സ്വര്‍ണവും വെള്ളിയും കുത്തനെ ഇടിയുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി കുറഞ്ഞ വില വൈകുന്നേരമായപ്പോള്‍ അല്‍പം വര്‍ധിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ സ്വര്‍ണവിലയും വെള്ളിവിലയും വീണ്ടും ഇടിഞ്ഞു.

Exit mobile version