Site icon Malayalam News Live

സ്വർണവില ഇന്നും താഴേക്ക്; ഗ്രാമിന് 55 രൂപ കുറഞ്ഞു, വരും ദിവസങ്ങളിൽ ഉയർന്നേക്കുമെന്നും സൂചന

സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഇന്നും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 14510 രൂപയിലെത്തി. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 116080 രൂപയായും താഴ്ന്നു. ഇന്നലെ ഗ്രാമിന് 14565 രൂപയും പവന് 116520 രൂപയുമായിരുന്നു നിരക്ക്. രണ്ട് ദിവസം കൊണ്ട് പവന് 440 രൂപയുടെ കുറവാണ് വിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റ് കാരറ്റുകളിലുള്ള സ്വർണവിലയിലും സമാനമായ ഇടിവ് ദൃശ്യമാണ്. ഡയമണ്ട് ആഭരണങ്ങൾക്കും മറ്റും കൂടുതലായി ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 11920 രൂപയും ഒരു പവന് 95360 രൂപയുമാണ് വില. ഇന്നലത്തെ നിരക്കുമായി (ഗ്രാമിന് 11965 രൂപ, പവന് 95720 രൂപ) താരതമ്യം ചെയ്യുമ്പോൾ ഗ്രാമിന് 45 രൂപയുടെ കുറവുണ്ടായി. കുറഞ്ഞ വിലയിലുള്ള ആഭരണങ്ങൾക്കായി ഉപയോഗിക്കുന്ന 14 കാരറ്റ് സ്വർണം ഇന്ന് ഗ്രാമിന് 9285 രൂപയിലും പവന് 74280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

അതേസമയം, സ്വർണവിലയിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തുമ്പോഴും വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലത്തെയും ഇന്നത്തെയും നിരക്ക് പ്രകാരം വിപണിയിൽ ഒരു ഗ്രാം വെള്ളിയുടെ വില 280 രൂപയും, 10 ഗ്രാം വെള്ളിയുടെ വില 2,800 രൂപയുമായി നിലനിൽക്കുന്നു. ഈ വർഷം ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16395 രൂപയും പവന് 131160 രൂപയുമാണ് കേരളത്തിലെ സ്വർണവിലയിലെ എക്കാലത്തെയും ഉയർന്ന നിരക്ക്. വരും ദിവസങ്ങളിൽ ആഗോള ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങളും യു എസ് സാമ്പത്തിക ഡാറ്റകളും പുറത്തുവരുന്നതിനനുസരിച്ച് മാത്രമേ വിപണിയിൽ വലിയൊരു കുതിച്ച് കയറ്റം പ്രതീക്ഷിക്കാനാകൂ എന്ന് വിപണി നിരീക്ഷകർ വ്യക്തമാക്കുന്നു.

Exit mobile version