Site icon Malayalam News Live

ഇന്നലെ കൂടി, ഇന്ന് വില ഇടിഞ്ഞു; മാറിമറിഞ്ഞ് സ്വർണവില, സ്വർണവിപണിയിൽ ഇന്ന് ആശ്വാസം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്നലെ മുകളിലേക്ക് കുതിച്ച സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് പവന് 360 രൂപ കുറഞ്ഞ് 116520 രൂപയായിലാണ് വില്‍പ്പന നടക്കുന്നത്. ഒരു ഗ്രാമിന് 45 രൂപ കുറഞ്ഞ് 14565 രൂപയുമായി. തിങ്കളാഴ്ച പവന് 116880 രൂപയും ഗ്രാമിന് 14610 രൂപയുമായിരുന്നു വില. 18 കാരറ്റ് സ്വർണം പവന് 320 രൂപ കുറഞ്ഞ് 95,720 രൂപയിലും, 14 കാരറ്റ് സ്വർണം പവന് 200 രൂപ കുറഞ്ഞ് 74,560 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന് പവന് 48,080 രൂപയാണ് ഇന്നത്തെ വില.

അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 280 രൂപ എന്ന നിരക്കിൽ തന്നെയാണ് വെള്ളി വ്യാപാരം തുടരുന്നത്. കഴിഞ്ഞ ജനുവരി 29ന് രേഖപ്പെടുത്തിയ റെക്കോർഡ് വിലയായ പവന് 1,31,160 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ സ്വർണവിലയിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലേയും സ്വർണവിലയില്‍ പ്രതിഫലിക്കുന്നത്.

വിവാഹ സീസൺ അടുത്തുവരുന്ന പശ്ചാത്തലത്തിൽ സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് ഈ വിലക്കുറവ് വലിയ ആശ്വാസമാണ് നൽകുന്നത്. അതേസമയം നിലവിലെ വിലയിടിവ് താൽക്കാലിക പ്രതിഭാസം മാത്രമാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.

Exit mobile version