Site icon Malayalam News Live

തുടർച്ചയായി രണ്ടാം ദിവസവും സ്വർണത്തിന് വിലയിടിവ്; സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞു

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 13,965 രൂപയിലെത്തി. പവന് 240 രൂപ താഴ്ന്ന് 1,11,720 എന്ന നിരക്കിലാണ് വില്‍പ്പന പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,475 രൂപയായി. 14 കാരറ്റ് 8,935 രൂപ, 9 കാരറ്റ് 5765 എന്നിങ്ങനെയാണ് ഗ്രാം നിരക്കുകള്‍. വെള്ളി കഴിഞ്ഞ ദിവസത്തെ അതേ നിരക്കിലാണ് ഇന്നും വിൽപ്പന പുരോഗമിക്കുന്നത്. ഗ്രാമിന് 275 രൂപയാണ് ഇന്നത്തെ വില. ഏതാനും നാളുകള്‍ വില കൂടുന്ന ട്രെന്‍ഡിന് വിരുദ്ധമായി വെള്ളിയാഴ്ചയാണ് വില കുറഞ്ഞത്. പവന് 240 രൂപയാണ് ഇന്നലെയും ഇടിഞ്ഞത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണവില ഉയരുന്നതും ഡോളര്‍ ശക്തമാകുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. വില കുറയുന്നത് നിക്ഷേപകര്‍ക്ക് ആശങ്കയാണെങ്കിലും ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആശ്വാസമാണ്.

Exit mobile version