Site icon Malayalam News Live

സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 35 രൂപ കുറഞ്ഞു; ആശ്വാസമായി വിലയിടിവ്, സ്വർണവില ഇനിയും കുറയാൻ സാധ്യത

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്. മുൻദിവസത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ 22 കാരറ്റ്, 18 ക്യാരറ്റ് സ്വർണ്ണവിലകളിലും വെള്ളി വിലയിലും ഭേദപ്പെട്ട രീതിയിലുള്ള കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വർണ്ണത്തിന് കഴിഞ്ഞ ദിവസം ഗ്രാമിന് 14310 ആയിരുന്നു നിരക്ക്. എന്നാൽ ഇന്ന് വില ഗ്രാമിന് 35 രൂപ കുറഞ്ഞ് 14275 ലേക്ക് എത്തി. ഇതോടെ പവൻ വിലയിൽ 280 രൂപയുടെ ഇടിവാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. 114200 രൂപയാണ് ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന്‍റെ വില്‍പ്പന വില.

സമാനമായ രീതിയിൽ 18 കാരറ്റ് സ്വർണ്ണവിലയും താഴോട്ടുപോയി. ഇന്നലെ ഗ്രാമിന് 11,825 ആയിരുന്ന നിരക്ക് ഇന്ന് 30 രൂപ കുറഞ്ഞ് 11795 ആയി മാറി. കഴിഞ്ഞ കുറേ ദിവസങ്ങളായി മാറ്റമില്ലാതെ ഗ്രാമിന് 280 എന്ന നിരക്കിൽ തുടർന്ന വെള്ളി വിലയിലും ഇന്ന് ഇടിവ് സംഭവിച്ചു. ഗ്രാമിന് 5 രൂപ കുറഞ്ഞ് ഇന്ന് 275 എന്ന നിരക്കിലാണ് വെള്ളി വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാന വിപണിയിലുണ്ടായ ഈ പെട്ടെന്നുള്ള ഇടിവിന് പിന്നിൽ അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലുമുണ്ടായ ശക്തമായ സാമ്പത്തിക ചലനങ്ങളാണ്.

പശ്ചിമേഷ്യയിൽ തുടരുന്ന ഇറാൻ-യുഎസ് യുദ്ധം മൂലം അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ ഉയർന്ന നിലവാരത്തിൽ തുടരുന്നതും ആഗോള പണപ്പെരുപ്പ ഭീഷണി ഉയർത്തുന്നുണ്ട്. എണ്ണവില ഈ രീതിയിൽ തുടരുകയാണെങ്കിൽ വരും മാസങ്ങളിൽ രാജ്യാന്തര വിപണിയിൽ സ്വർണവില ഇനിയും താഴേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Exit mobile version