Site icon Malayalam News Live

കൈവിട്ട് പൊന്നുവില ; സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന

കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്.880 രൂപ വര്‍ധിച്ചതോടെ കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില്‍പ്പന വില ഒരു പവന് 103,560 രൂപയായി മാറി. ഗ്രാമിന് 110 രൂപ വര്‍ധിച്ച് 12945 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിലേക്ക് എത്തിയാല്‍ പവന് 85,840രൂപയാണ് ഇന്നത്തെ വില. 800 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചിരിക്കുന്നത്.

സ്വർണവില ഒരു ലക്ഷം കടന്നിട്ട് 4 ദിവസമായെങ്കിലും വില കൂടുന്നതല്ലാതെ അല്‍പ്പംപോലും കുറയുന്നില്ല എന്നത് സാധാരണക്കാരുടെ നെഞ്ചില്‍ കനല്‍ കോരിയിടുന്നതിന് തുല്യമായി മാറുകയാണ്. ഇന്ന് 880 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. വിലയില്‍ വര്‍ധനവ് ഉണ്ടായതോട സ്വര്‍ണം വാങ്ങാന്‍ വരുന്നവരെപ്പോലെ തന്നെ വില്‍ക്കാന്‍ വരുന്നവരുടെ എണ്ണവും വര്‍ധിച്ചതായാണ് ജ്വലറി ജീവനക്കാര്‍ പറയുന്നത്.

വിപണയില്‍ പ്രതിസന്ധി നേരിടുമ്പോഴും പണപ്പെരുപ്പ കാലഘട്ടത്തിലും സുരക്ഷിതമായ നിക്ഷേപമായി കരുതപ്പെടുന്ന ഒന്നാണ് സ്വര്‍ണം. സമ്പന്നതയുടെ അടയാളമായി മാത്രമല്ല, കാത്തുസൂക്ഷിച്ചാല്‍ എപ്പോഴും ആശ്രയിക്കാവുന്ന ലോഹം കൂടിയാണിതെന്ന് വ്യക്തമായതിന് പിന്നാലെ നിക്ഷേപകരുടെ ആശ്രമാണ് സ്വര്‍ണം. അതുകൊണ്ടുതന്നെ വില കൂടുമ്പോഴും സ്വർണം വാങ്ങാൻ ആളുകൾക്കിടയിൽ കുറവുണ്ടാകാറില്ല.

Exit mobile version